KOYILANDY DIARY

The Perfect News Portal

രാജ്യ സേവകൻ ഹോണററി ലെഫ്റ്റനൻ്റ് ഷിജിത്തിന് ജന്മനാടിന്റെ ആദരം

ഹോണററി ലെഫ്റ്റനൻ്റ് ഷിജിത്ത് പി.എംനെ ആദരിച്ചു. ഇന്ത്യൻ ആർമിയുടെ ഭാഗമായ മദ്രാസ് ഇൻജീനീയർ ഗ്രൂപ്പിൽ നിന്നും 28 വർഷത്തെ രാജ്യ സേവനത്തിന് ശേഷം ഇന്നലെ വിരമിച്ചു. ഉള്ളിയേരി, പടിഞ്ഞാറെ മീത്തൽ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ദാമോദരൻ നായരുടേയും (Late) പീടികയുള്ളതിൽ ശ്രീമതിയുടേയും മകൻ ഹോണററി ലെഫ്റ്റനൻ്റ് ഷിജിത്ത് പി.എം ആണ് 28 വർഷത്തെ രാജ്യ സേവനത്തിന് ശേഷം ഇന്നലെ വിരമിച്ചത്.
കോഴിക്കോട് ബിആർഒ യിൽ  ആർമിയിൽ ചേർന്ന ഷിജിത്ത് പി. എം 1999 ലെ കാർഗിൽ യുദ്ധത്തിലും, 2001ൽ ഗുജറാത്തിലെ ഭൂകമ്പത്തിലും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചതിനാൽ ചീഫ് ഓഫ് ആർമി സ്റ്റാഫിൻ്റെയും വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫിൻ്റെയും പ്രത്യക പ്രശംസയ്ക്ക് അർഹനായിരുന്നു. ഡ്യൂട്ടിയുടെ ഭാഗമായി കാശ്മീരിൽ യാത്ര ചെയ്യുമ്പോൾ 18 ഓളം സൈനികരുടെ ജീവൻ അപഹരിച്ച ബസ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഷിജിത്ത് ദ്രാസ്, കാർഗിൽ, സിയാച്ചിൻ ഗ്ലേഷിയർ തുടങ്ങിയ സ്ഥലങ്ങളിൽ ദുഷ്കരമായ കാലാവസ്ഥയിലും രാജ്യത്തിൻ്റെ കാവലാളായി വർഷങ്ങളോളം തൻ്റെ കടമ നിറവേറ്റുകയുണ്ടായി.
Advertisements
ജന്മനാട്ടിലെ സ്വീകരണത്തിന് ഡിഫൻസ് സൊസൈറ്റി കാലിക്കറ്റിന്റെ പ്രവർത്തകർ നേതൃത്വം നൽകി. അമ്മ: ശ്രീമതി, ഭാര്യ: മനീഷ, മകൾ: അഭിമന്യൂ, ആരാധ്യ, സഹോദരങ്ങൾ ഷൈനീഷ്, ഷിബിന.