KOYILANDY DIARY.COM

The Perfect News Portal

ഷാൻ വധക്കേസിൽ കുറ്റപത്രം സ്വീകരിക്കരുതെന്ന പ്രതിഭാഗത്തിന്റെ ഹർജി തള്ളി

ആലപ്പുഴ: എസ്‌ഡിപിഐ നേതാവ്‌ ഷാൻ വധക്കേസിൽ കുറ്റപത്രം സ്വീകരിക്കരുതെന്ന പ്രതിഭാഗത്തിന്റെ ഹർജി തള്ളി. ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ്‌ കോടതിയാണ്‌  ഹർജി തള്ളിയത്‌. കുറ്റപത്രം നൽകിയത്‌ സ്ഥലം എസ്‌എച്ച്‌ഒ അല്ലെന്നായിരുന്നു ഹർജി. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ മാർച്ച്‌ 23ന്‌ വാദം കേൾക്കും.

കേസില്‍ 11 പ്രതികളും നിലവില്‍ ജാമ്യത്തിലാണ്. 2021 ഡിസംബര്‍ 18ന് രാത്രിയാണ് എസ്‌ഡിപിഐ നേതാവ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം ഷാനിനെ വെട്ടിവീഴ്ത്തുകയായിരുന്നു. നാല്‍പ്പതിലധികം വെട്ടേറ്റ ഷാനിന്റെ കഴുത്തിലേറ്റ മുറിവാണ് മരണ കാരണം.

Share news