ശക്തൻ കുളങ്ങര ക്ഷേത്രത്തിന് ഭൂമി സമർപ്പിച്ചു

കൊയിലാണ്ടി. വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രത്തിനു വേണ്ടി ഭൂമി സമർപ്പിച്ചു. ഭക്തജനങ്ങളുടെ സഹായത്തോടെ ക്ഷേത്ര കമ്മിറ്റി സ്വകാര്യ വ്യക്തിയിൽ നിന്നും വില കൊടുത്തു വാങ്ങിയ സ്ഥലം കെ.ദാസൻ എം.എൽ.എ. ക്ഷേത്രം തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട്‌പുളിയ പറമ്പത്ത് ഇല്ലത്ത് കുബേരൻ നമ്പൂതിരിപ്പാടിന് കൈമാറിക്കൊണ്ട് സമർപ്പണം നിർവ്വഹിച്ചു. യു.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി ചെയർമാൻ എൻ.കെ.ഭാസ്‌കരൻ, ബാവ കൊന്നേൻകണ്ടി, കെ.ബാലൻ നായർ, ഒ.കെ.ബാലൻ, കെ.ടി. സിജേഷ്, കെ.ചന്ദ്രിക, പി.കെ.വിശ്വനാഥൻ, ടി.സജീവൻ, ക്ഷേത്രാഭിവൃദ്ധി കമ്മിറ്റി പ്രസിഡണ്ട് പുത്തൻപുരയിൽ രാമചന്ദ്രൻ, സെക്രട്ടറി കെ. കൃഷ്ണൻ, പി.കുഞ്ഞിക്കേളപ്പൻ, സി. എം. ബാലൻ എന്നിവർ സംസാരിച്ചു.
