പ്രധാനമന്ത്രി സഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി സഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമെന്ന് സര്‍ക്കാര്‍.
നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയതില്‍ പാളിച്ചകളുണ്ടായിട്ടുണ്ടെങ്കില് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ സംശയിക്കരുതെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങാണ് ലോക്സഭയില്‍ അറിയിച്ചത്. പ്രധാനമന്ത്രി എത്തണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം എത്തുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യും. അദ്ദേഹം പറഞ്ഞു

