കേരളത്തിലും ത്രിപുരയിലും ഹർത്താൽ പൂർണ്ണം

ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ വിഷയത്തിൽ 13 പ്രതിപക്ഷ പാർട്ടികൾ ചേർന്ന ആഹ്വാനം ചെയ്ത ദേശീയ ആക്രോശ് ദിവസ് കേരളത്തിലും ത്രിപുരയിലും ഹർത്താലായി. യുപിയിലും ബീഹാറിലും ചിലയിടങ്ങളിൽ തീവണ്ടിഗതാഗതം തടസ്സപ്പെട്ടു.പ്രതിപക്ഷ ബഹളത്തില്‍ ലോക്സഭയും രാജ്യസഭയും സ്തംഭിച്ചു.
കോണ്‍ഗ്രസ്സും തൃണമൂല്‍ കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും ഹർത്താലിനെ പിന്തുണയ്ക്കുന്നില്ലെങ്കിലും പ്രതിഷേധ പരിപാടികൾ നടത്തി.

