KOYILANDY DIARY.COM

The Perfect News Portal

മകന് ബെന്‍സ് കാര്‍ സമ്മാനമായി നല്‍കിയ ബിജെപി എം.എല്‍.എ. വിവാദത്തില്‍

മുംബൈ > പതിമൂന്നു വയസുള്ള മകന് ബെന്‍സ് കാര്‍ സമ്മാനമായി നല്‍കിയ ബിജെപി എംഎല്‍എ വിവാദത്തില്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാം കദം ആണ് പ്രായപൂര്‍ത്തിയാകാത്ത മകന് പിറന്നാള്‍ സമ്മാനമായി ബെന്‍സ് കാര്‍ സമ്മാനമായി നല്‍കിയത്. ഇതിനെതിരെ ട്വിറ്ററില്‍ കനത്ത വിമര്‍ശനമാണ് ഉയരുന്നത്. കള്ളപ്പണം വെളുപ്പിക്കാനാണ് മകന് ഇത്രയും വിലപിടിപ്പുള്ള കാര്‍ സമ്മാനമായി നല്‍കിയതെന്നാണ് ആരോപണം. നോട്ട് നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സമയത്ത് ഇത്ര വലിയ ആര്‍ഭാടം കാണിച്ചതാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ നിന്നുള്ള ഗട്കോപര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് രാം കദം. ഒരാഴ്ച മുമ്ബാണ് വിലപിടിച്ച സമ്മാനം മകനു നല്‍കിയതായി ട്വീറ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത മകന് കാറു വാങ്ങി നല്‍കി, കള്ളപ്പണം ഉപയോഗിച്ച്‌ വെള്ളകാര്‍ സമ്മാനമായി നല്‍കി, ചെറുപ്രായത്തിലെ കുട്ടിയെ വഷളാക്കുന്നു തുടങ്ങി നിരവധി പ്രതികരണങ്ങളാണ് ട്വിറ്ററില്‍ ഇതിനെതിരെ ഉയര്‍ന്നത്.

ബിജെപിക്കകത്തു നിന്നു പോലും രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. നോട്ട് നിരോധനത്തില്‍ എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച്‌ ജനങ്ങള്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമ്ബോള്‍ ഇങ്ങനെ ചെയ്തത് ശരിയായില്ലെന്നു മഹാരാഷ്ട്രയിലെ ഒരു ഉന്നത ബിജെപി നേതാവ് പ്രതികരിച്ചു. സ്വന്തം മകന് എന്തു സമ്മാനം കൊടുക്കണമെന്നു തീരുമാനിക്കുന്നതിനു അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അതിന്റെ ഉറവിടം ചോദിക്കാന്‍ താന്‍ ആളല്ല താനും. പക്ഷേ ചട്ടം ലംഘിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും നേതാവ് വ്യക്തമാക്കി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *