KOYILANDY DIARY.COM

The Perfect News Portal

ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കുക; ചെത്ത് തൊഴിലാളി കുടുംബ സംഗമം

കൊയിലാണ്ടി: വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) തൊഴിലാളി കുടുംബ സംഗമം അഭ്യർഥിച്ചു. ചെത്ത് തൊഴിലാളി മന്ദിരത്തിൽ നടന്ന സംഗമം കെ.ടി. രാധാകൃഷ്ണൻ ഉദ്ഘാനം ചെയ്തു. ടി.എം.നാരായണൻ അധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി ആർ.കെ. മനോജ്, പ്രസിഡൻ്റ്, എം. എ.ഷാജി, കെ.എസ്. കനകദാസ്, കെ.വി. ഗോപാലകൃഷ്ണൻ, ടി.എൻ. ചന്ദ്രശേഖരൻ, എം.ആർ. അനിൽകുമാർ, ഡി. പ്രകാശൻ എന്നിവർ സംസാരിച്ചു. സംഗമത്തിൽ ഉന്നത വിജയം നേടിയ തൊഴിലാളികളുടെ മക്കൾക്ക് കേഷ് അവാർഡ് വിതരണം ചെയ്തു.
Share news