KOYILANDY DIARY

The Perfect News Portal

പാലിയേറ്റീവ് രോഗികളുടെയും ബന്ധു ജനങ്ങളുടെയും സ്നേഹ സംഗമം 2024 സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടേയും, താലൂക്ക് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗികളുടെയും ബന്ധുജനങ്ങളുടെയും ഒത്തുചേരൽ, സ്‌നേഹസംഗമം 2024 എന്ന പേരിൽ കൊടക്കാട്ട്മുറി ലെഷ്വർ ടൂറിസം കേന്ദ്രത്തിൽ വെച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. കുടുംബ സംഗമം കൊയിലാണ്ടിയുടെ സ്വന്തം കലാകാരി കലാഭവൻ സരിഗ മുഖ്യാതിഥി
ആയിരുന്നു.
നഗരസഭ സ്റ്റാൻഡിങ്  ചെയർമാൻമാരായ ഇ.കെ അജിത്ത്, നജില പറവക്കൊടി, ഇ രമേശൻ മാസ്റ്റർ, രത്നവല്ലി ടീച്ചർ, ആശുപത്രി സൂപ്രണ്ട് ഇൻചാർജ്ജ് ഡോ. പ്രമോദ് ശ്രീനിവാസ്, പാലിയേറ്റീവ് നോഡൽ ഓഫീസർ ഡോ. റഷീദ്. കെ, ഡോ. അബ്ദുൾ അസീസ്, പി.ആർ.ഒ ജയപ്രവീൺ കെ, പി.പി.യുണിറ്റ് പി.എച്ച്.എൻ പ്രസന്ന,  കൊയിലാണ്ടി എച്ച്.ഐ  ബിന്ദുകല പി.ടി, കൊല്ലം എച്ച്.ഐ രാജേഷ് സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Advertisements
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജുമാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രജിലസി നന്ദി പറഞ്ഞു. കലാഭവൻ സരിഗ, നാടൻപാട്ട് കലാകാരൻ അജീഷ്, രാജീവൻ മുചുകുന്ന്, സ്വാതി എന്നിവരും, രോഗികളും ബന്ധുജനങ്ങളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
Advertisements
നഗരസഭയിലെ കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, പാലിയേറ്റീവ് നഴ്സ്മാർ, വോളന്റീയർമാർ തുടങ്ങി നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു. കൊയിലാണ്ടി നഗരസഭയിലെ പ്രൈവറ്റ് പാലിയേറ്റീവ് കെയർ ടീം സുരക്ഷാ, സഹായി, വീവൺ കാലസമിതി കോടക്കാട്ട്മുറി തുടങ്ങിയവയുടെ സഹായ സഹകരണങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.