NCP (S) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ എ.സി. ബാലകൃഷ്ണനെ അനുസ്മരിച്ചു

കൊയിലാണ്ടി: NCP (S) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ എ.സി. ബാലകൃഷ്ണനെ അനുസ്മരിച്ചു. കൊയിലാണ്ടിയിലെ രാഷ്ട്രീയ, പൊതു പ്രവർത്തന രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്നു. എ. സി. ബാലകൃഷ്ണൻ. സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ പൊതു പ്രവർത്തന രംഗത്ത് വന്ന എ.സി., പിന്നീട് കോൺഗ്രസ്സ് എസ്സിലും അതിലൂടെ NCPയിലും ബ്ലോക്ക് പ്രസിഡണ്ട്, സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ നിർവ്വഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

കൊയിലാണ്ടി മുൻസിപ്പാലിറ്റി സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, ഡിപ്പാർട്ട് സ്റ്റോർ പ്രസിഡണ്ട് എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. ചേനോത്ത് ഭാസ്കരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം NCP S സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പ്രസിഡണ്ട് സി. രമേശൻ, ഇ.എസ്. രാജൻ, അവിണേരി ശങ്കരൻ, കെ. കെ. ശ്രീഷു, കെ. കെ. നാരായണൻ, പി. എം. ബി. നടേരി എന്നിവർ സംസാരിച്ചു.

