KOYILANDY DIARY.COM

The Perfect News Portal

ജനതാദള്‍ (യു) പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി

കൊയിലാണ്ടി: തിരുവങ്ങൂരിലെ കേരളാ ഫീഡ്‌സ് കാലിത്തീറ്റ ഫാക്ടറിക്ക് കെട്ടിടനമ്പര്‍ നല്‍കി ഉടന്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദള്‍ (യു) പ്രവര്‍ത്തകര്‍ ഫാക്ടറിയിലേക്ക് മാര്‍ച്ച് നടത്തി. പയ്യോളിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ജനതാദള്‍ (യു) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ശങ്കരന്‍ ഉദ്ഘാടനം ഉദ്ഘാടനംചെയ്തു.  നിയോജകമണ്ഡലം പ്രസിഡന്റ് ബാബു കുളൂര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം.പി. ശിവാനന്ദന്‍, പുനത്തില്‍ ഗോപാലന്‍, എം.കെ.പ്രേമന്‍, യുവജനതാദള്‍ (യു) ജില്ലാപ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടി, കെ.കെ.മധു, രജീഷ് മാണിക്കോത്ത്, പി.ടി. രാഘവന്‍, എം.പി.അജിത, കെ.ശാന്ത എന്നിവര്‍ സംസാരിച്ചു.

പത്തുമാസം മുമ്പ് ഉദ്ഘാടനംചെയ്ത കേരളാ ഫീഡ്‌സിന്റെ കാലിത്തീറ്റ നിര്‍മാണ ഫാക്ടറി ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തില്‍നിന്ന് കെട്ടിടനമ്പര്‍ ലഭിക്കാത്തതിനാല്‍ ഇതുവരെ തുറക്കാനായിട്ടില്ല. കെട്ടിടനമ്പര്‍ ലഭിക്കാത്തതിനാല്‍ വൈദ്യുതി കണക്ഷനുമായില്ല. മലബാര്‍ മേഖലയില്‍ കേരളാ ഫീഡ്‌സിന്റെ കാലിത്തീറ്റയ്ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്ന അവസരത്തിലാണ് 60 കോടി രൂപയോളം ചെലവഴിച്ച് നിര്‍മിച്ച തിരുവങ്ങൂരിലെ ഫാക്ടറി നിസ്സാര പ്രശ്‌നത്തിന്റെ പേരില്‍ അടഞ്ഞുകിടക്കുന്നതെന്ന് ജനതാദള്‍ കുറ്റപ്പെടുത്തി. കെട്ടിട ലൈസന്‍സ് നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അടിയന്തരമായി ഇടപെടണം. ഫാക്ടറിയിലെ ഫീഡ്മില്‍ ടവറിലേക്കുള്ള കോണിപ്പടികള്‍ നിര്‍മിച്ചതിലെ അപാകമാണ് കെട്ടിടനമ്പര്‍ നല്‍കുന്നതിന് തടസ്സമായി പറയുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *