ഐ.എ.എം.ഇ സഹോദയ സ്ക്കൂൾ കോഴിക്കോട് ജില്ല കലോത്സവം കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങലുടെ കൂട്ടായ്മയായ ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എജ്യുക്കേഷൻ (ഐ.എ.എം.ഇ) കേരള സഹോദയ സ്ക്കൂൾ കോഴിക്കോട് ജില്ല കലോത്സവം പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.കെ നാസർ സഖാഫി അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ലയിലെ 25 ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളിൽ നിന്നായി രണ്ടായിരത്തിലേറെ പ്രതിഭകളാണ് 8 കാറ്റഗറികളിലായി 180 മത്സരഇനങ്ങളിൽ മാറ്റുരച്ചത്. ജില്ലാ ജനറൽ സെക്രട്ടറി ഡോ: സെബാസ്റ്റിയൻ ജേക്കബ്, കെ.എം അബ്ദുൾ ഖാദർ, കെ.എം ഹനീഫ ്അസ്ഹരി, കെ.വി വർക്കി, ഒ.ടി ഷഫീഖ് സഖാഫി, സയ്യിദ് സയിൻ ബാഫഖി, അബ്ദുൾ കരിം നിസാമി തുടങ്ങിയവർ സംസാരിച്ചു.

