അഡ്വ. ടി ജെ ഐസക് കൽപ്പറ്റ നഗരസഭ ചെയർമാൻ

കൽപ്പറ്റ: നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. കോൺഗ്രസിലെ അഡ്വ. ടി ജെ ഐസക് കൽപ്പറ്റ നഗരസഭയുടെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് ധാരണ പ്രകാരം മുസ്‌ലിം ലീഗിലെ കെ എം തൊടി മുജീബ് രാജി വെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഉച്ചയ്ക്ക് ശേഷം വൈസ് ചെയർപേഴ്സൺ തെരെഞ്ഞെടുപ്പ് നടക്കും.
