പാലക്കാട് മംഗലം ഡാമിൽ കാട്ടാന ചരിഞ്ഞ നിലയില്‍

പാലക്കാട്: പാലക്കാട് മംഗലം ഡാം പുഞ്ചിയാര്പതിയില് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വകാര്യ തോട്ടത്തില്‍ കണ്ട പിടിയാനയെയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പ്രായാധിക്യമാണ് മരണകാരണമായി വനം വകുപ്പ് പറയുന്നത്. രാത്രിയില്‍ വനപാലകര്‍ ചികിത്സ നല്കാന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉച്ചയോടെ പൂര്ത്തിയാകുമേന്ന് മംഗലം ഡാം -വനം റേഞ്ച് അധികൃതര്‍ അറിയിച്ചു.
