കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ താല്‍ക്കാലിക നിയമനം നടത്തുന്നു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ HMCക്ക് കീഴിൽ താൽക്കാലികാടിസ്ഥാനത്തിൽ ഇ. സി. ജി. ടെക്‌നിഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഫിബ്രവരി 7ന് ബുധനാഴ്ച ആശുപത്രിയിൽ വെച്ചാണ് അഭിമുഖം നടത്തുന്നത്. പി എസ്. സി. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ആശുപത്രി ഓഫീസിൽ ഹാജരാവേണ്ടതാണ്.
തസ്തിക :യോഗ്യത
1) ഇ. സി. ജി.ടെക്‌നിഷ്യൻ:
VHSC ഇൻ ഇ. സി. ജി. ആൻഡ് ഓഡിയോ മെട്രിക് ടെക്നോളജി /ഡിപ്ലോമ /ഡിഗ്രി ഇൻ കാർഡിയോ വാസ്ക്കുലർ ടെക്നോളജി /പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ(Valid) (പി. എസ്. സി അംഗീകൃത തത്തുല്യ യോഗ്യത)
2) ഡാറ്റാ എൻട്രി ഓപ്പറേറ്റർ: യോഗ്യത :
ഏതെങ്കിലും വിഷയത്തിൽ ബിരുദം /ഡിപ്ലോമ ഇൻ പോളിടെക്‌നിക്, PGDCA /DCA (ഗവ അംഗീകൃത സഥാപനങ്ങളിൽ നിന്നുള്ളത്, ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് (ISM)
(പി.എസ്. സി. അംഗീകൃത തത്തുല്യ യോഗ്യത.
വിശദ വിവരങ്ങൾക്ക് പ്രവൃത്തി സമയത്ത് ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. ഫോൺ: 0496 2969241
