KOYILANDY DIARY.COM

The Perfect News Portal

ജനകീയ ബജറ്റില്‍ കൊയിലാണ്ടിക്ക് ‌മനസറിഞ്ഞ് കിട്ടി

കൊയിലാണ്ടി : ജനകീയ ബജറ്റില്‍ കൊയിലാണ്ടിക്ക് ‌മനസറിഞ്ഞ് കിട്ടി. കൊയിലാണ്ടി മണ്ഡലത്തില്‍ 4 പദ്ധതികൾക്ക് 10 കോടി രൂപ അനുവദിച്ചു. കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – കൊയിലാണ്ടി ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിന് 1 കോടി 40 ലക്ഷവും, അരയങ്കാവ് – കൂത്തംവള്ളി റോഡിന് 1 കോടി 10 ലക്ഷവും, കോട്ടക്കല്‍ കോട്ടത്തുരുത്തി സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് 1 കോടി 50 ലക്ഷവും , കാപ്പാട് കടല്‍ഭിത്തി നിര്‍മ്മാണത്തിന് ആദ്യ ഘട്ടമായി 6 കോടിയും മൂടാടി വില്ലേജ് ഓഫീസ് കെട്ടിടത്തിന് 50 ലക്ഷം രൂപയും അനുവദിച്ചു. ജനകീയ താല്‍പര്യം മുന്‍നിര്‍ത്തി എം.എല്‍.എ കാനത്തില്‍ ജമീല നടത്തിയ ഇടപെടല്‍ വലിയതോതിലല്‍ പ്രതിഫലിച്ചതായാണ് ബജറ്റില്‍ കൊയിലാണ്ടിക്ക് കിട്ടിയ ഉയര്‍ന്ന പരിഗണനയെന്ന് പൊതു വിലയിരുത്തല്‍.
ഇത് കൂടാതെ താഴെ പറയുന്ന 16 പദ്ധതികള്‍ക്ക് ബജറ്റില്‍ പരാമര്‍ശമുണ്ടായി. കാപ്പാട് ഗള്‍ഫ് റോഡ് 2.5 കോടി, കൊളാവിപ്പാലം പുലിമുട്ട് 40 കോടി, തിക്കോടി മത്സ്യതൊഴിലാളികള്‍ക്കുള്ള ഓഡിറ്റോറിയം 2 കോടി, കോരപ്പുഴ-കാപ്പാട് – പാറപ്പള്ളി – ഉരുപുണ്യകാവ് – തിക്കോടി ഡ്രൈവ് ഇന്‍ ബീച്ച് – മിനി ഗോവ – സാന്‍ഡ്ബാങ്ക്സ് ടൂറിസം കോറിഡോര്‍ 10 കോടി , യു.എ ഖാദര്‍ സ്മാരകം തിക്കോടി 50 ലക്ഷം, അകലാപ്പുഴ – നെല്യാടി പുഴയോര ടൂറിസം പദ്ധതി 5 കോടി, കൊയിലാണ്ടി നഗരസഭ വലിയമലയില്‍ വെറ്റിനറി സര്‍വ്വകലാശാലയുടെ ഉപകേന്ദ്രം 10 കോടി, പന്തലായനി കോട്ടക്കുന്നില്‍ കാലടി സര്‍വ്വകലാശാലയുടെ ഭാഗമായി ഉന്നതവിദ്യാഭ്യസ മേഖലയില്‍ മികവിന്റെ കേന്ദ്രം 10 കോടി, കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം 3 കോടി, കാപ്പാട് ടൂറിസം കേന്ദ്രം വികസനം 5 കോടി, കൊയിലാണ്ടി ഫയര്‍സ്റ്റേഷന്‍ പുതിയ കെട്ടിടം 3 കോടി, കാപ്പാട് – തുഷാരഗിരി റോഡ് നവീകരണം 10 കോടി, ഗവ.റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ ഫൂട്ട്ബാള്‍ ഗ്രൗണ്ട് നിര്‍മ്മിക്കാന്‍ 1 കോടി ,
ചെങ്ങോട്ടുകാവ് – ഉള്ളൂര്‍കടവ് റോഡ് വൈഡ്നിംഗ് 6.50 കോടി, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ സൗത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ നിര്‍മ്മിക്കാന്‍ 5 കോടി , വന്മുഖം – കീഴൂര്‍ റോഡ് 10 കോടി എന്നീ പദ്ധതികളാണ് ബജറ്റില്‍ പരിഗണിച്ചത്.
ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തി ആരംഭിക്കുമെന്നും 28 കോടി ചിലവഴിച്ച് കൊയിലാണ്ടി ഫിഷറീസ് ഹാര്‍ബറിന്റെ പ്രവര്‍ത്തിയും 1 കോടി ചിലവില്‍ ആവിക്കല്‍ കൊളാവിപ്പാലം റോഡ് നവീകരണ പ്രവര്‍ത്തിയും നടപടിക്രമങ്ങള്‍ നടന്നുവരുന്നതായി കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു.
Share news