ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടി പുഴകളിൽ നിന്നും മണൽവാരൽ പുനരാരംഭിക്കും; കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടി പുഴകളിൽ നിന്നും 2024-25 സാമ്പത്തിക വർഷം മണൽവാരൽ പുനരാരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. നദികളിലെ മണൽവാരൽ 2016ന് ശേഷം നിലച്ചിരിക്കുകയാണ്. നിയമാനുസൃത നടപടികൾ സ്വീകരിച്ച് മണൽ നിക്ഷേപമുള്ള മറ്റ് നദികളിൽ നിന്നും ഘട്ടം ഘട്ടമായി മണൽ വാരും. ഇതിലൂടെ 200 കോടി രൂപ മൊത്തവരുമാനം പ്രതീക്ഷിക്കുന്നു. മണൽ വാരുന്നതിലൂടെ നദികളുടെ ജലസംഭരണ ശേഷി വർദ്ധിക്കുന്നതും, വെള്ളപ്പൊക്ക സാധ്യത കുറയ്ക്കുന്നതുമാണ്‐ മന്ത്രി പറഞ്ഞു.
