മത്സ്യബന്ധന മേഖലയ്ക്കായി 327 കോടി; കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: മത്സ്യബന്ധന മേഖലയ്ക്കായി 327 കോടി രൂപ വകയിരുത്തിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. തീരദേശത്തുളളവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയായ പുനർഗേഹത്തിന് 40 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ ബജറ്റ് വിഹിതത്തിന്റെ ഇരട്ടിയാണ് ഈ വർഷം വകയിരുത്തിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടൂറിസം മേഖലയിൽ 5000 കോടിയുടെ നിക്ഷേപം ആകർഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കും. പ്രാദേശിക ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് ഊന്നൽ നൽകും. കായിക സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
