KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തിന്റെ തനത് വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച; കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തനത് വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ചയുണ്ടായതായി ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ്‌ പ്രസംഗത്തിൽ പറഞ്ഞു. നികുതിപിരിവില്‍ നികുതി വകുപ്പിനെ മന്ത്രി അഭിനന്ദിച്ചു. നാലുവര്‍ഷം കൊണ്ട് നികുതി വരുമാനം ഇരട്ടിയായി. 30000 കോടിയുടെ വർധനയാണ് ചെലവിൽ. ധൂർത്ത് വെറും ആരോപണം മാത്രം. മന്ത്രിമാരുടെ എണ്ണം, ചെലവ്, യാത്ര ആരോപണങ്ങളിൽ കഴമ്പില്ല. ഉത്തരവാദിത്തങ്ങളിൽ നിന്ന് സർക്കാർ ഒളിച്ചോടില്ല.

 ട്രഷറി മുഴുവൻ സമയവും പ്രവർത്തന സജ്ജമാണെന്നും മന്ത്രി പറഞ്ഞു. വികസന ക്ഷേമപ്രവർത്തനങ്ങൾ എന്ത് വിലകൊടുത്തും തുടരും. കേന്ദ്രത്തിന്റെ അവഗണന തുടര്‍ന്നാല്‍ കേരളത്തിന് പ്ലാന്‍ ബിയുണ്ട്‌. യുക്രൈൻ പലസ്തീൻ യുദ്ധം കേരളത്തെ ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയ്ക്കായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും ടൂറിസം സ്റ്റാര്‍ട്ടപ്പ് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Share news