കുടുംബശ്രീ ബാലസഭ കുട്ടികൾക്കുവേണ്ടി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ 2023-24 വാർഷിക പദ്ധതി കുടുംബശ്രീ ബാലസഭ കുട്ടികൾക്ക് വേണ്ടി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. നെല്ല്യാടി ടൂറിസം സെൻ്ററിൽ വെച്ച് നടന്ന കാമ്പ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു. അഭിനയം, കുരുത്തോല, ശാസ്ത്രം, പരിസ്ഥിതി എന്നീ മേഖലകളെ അടിസ്ഥാനമാക്കി വിവിധ ആർ.പി.മാർ വിവിധ മേഖലാ വിഷയങ്ങൾ കൈകാര്യം ചെയ്തു.

മൊയ്തീൻ, കെ.ടി. ജോർജ്, പി.എ ജയചന്ദ്രൻ, അനീഷ്, കെ.സി ദിലീപ്, രഘുനാഥ്, ടി.വി.ജെ എന്നിവർ ക്ലാസ് നയിച്ചു. ചടങ്ങിൽ മെമ്പർ സെക്രട്ടറി രമിത. വി പദ്ധതി വിശദീകരിച്ചു. കൗൺസിലർ വി. രമേശൻ സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിബിന കെ.കെ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ സ്വാഗതവും നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ എം. പി. നന്ദിയും പറഞ്ഞു.

