KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ 17 -ാം വാർഡിൽ ജീവതാളം – സുകൃതം ആരോഗ്യം –  ആരോഗ്യമേള സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ 17 -ാം വാർഡ് ആരോഗ്യ ശുചിത്വ സമിതിയുടെയും കൊയിലാണ്ടി  സഹകരണ നീതി ലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ ജീവതാളം – സുകൃതം ആരോഗ്യം –  ആരോഗ്യമേള സംഘടിപ്പിച്ചു. കുറുവങ്ങാട്  ജനകീയ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉൽഘടനം ചെയ്തു. വാർഡ് കൗൺസിലർ  രജീഷ് വെങ്ങളത്ത്കണ്ടി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ കേളോത്ത് വത്സരാജ്, കൊയിലാണ്ടി സഹകരണ ബാങ്ക് വൈസ്  പ്രസിഡണ്ട് കെ പി വിനോദ്‌കുമാർ, ജെ.പി എച്ച് എൻ നിർമല തോമസ്, ജെ എച്ച് ഐ അമീർ തുടങ്ങിയവർ സംസാരിച്ചു.

എം എൽ എസ് പി  ആതിര ആരോഗ്യ ബോധവത്കരണ ക്ലാസ്സെടുത്തു. കുറുവങ്ങാട് കുടുംബാരോഗ്യ കേന്ദ്രം ജെ പി എച്ച് എൻ ഷഹനാസ് നന്ദി പറഞ്ഞു.നൂറ്റി അമ്പതോളം  പേർ  പങ്കെടുത്ത മേളയിൽ പ്രമേഹം രക്തസമ്മർദ്ദം  രക്തത്തിലെ കൊഴുപ്പിന്റെ അളവ് ഹീമോഗ്ലോബിൻ തുടങ്ങിയ പരിശോധന  ICTC  ടി ബി രോഗപരിശോധന നേത്രപരിശോധന  ആരോഗ്യ ബോധവത്കരണ ക്‌ളാസ്സുകൾ  തുടങ്ങിയ സേവനങ്ങൾ ഒരുക്കിയിരുന്നുയ പരിപാടിയിൽ കൊയിലാണ്ടി സെക്ഷനിലെ ആരോഗ്യപ്രവർത്തകർ. എം എൽ എസ് പി , ഒപ്‌റ്റോമെട്രിസ്റ്റ് റിൻസി, ആശാ പ്രവർത്തകർ, ICTC  ലാബ് ടെക്‌നിഷ്യൻ ആര്യ, നീതി സഹകരണ ലാബിലെ ലാബ് ടെക്‌നീഷ്യന്മാർ അനശ്വര, അമൃത തിരുവങ്ങൂർ സി എച്ച് സി കൊയിലാണ്ടി സെക്ഷൻ എച്ച് ഐ ബിന്ദുകല  സ്വാഗതം പറഞ്ഞു.

Share news