പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും ഉടൻ അനുവദിക്കണം. കെ.എസ്.എസ്.പി.യു
കൊയിലാണ്ടി: പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും ഉടൻ അനുവദിക്കണ മെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, പെൻഷൻ പരിഷ്ക്കരണനടപടികൾ ആരംഭിക്കുക, കേന്ദ്ര ഗവൺമെൻ്റ് സംസ്ഥാനത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും അവതരിപ്പിച്ചു. കെ.എസ്.എസ്.പി.യു സംസ്ഥാനകമ്മിറ്റി അംഗം എ വേലായുധൻ ഉദ്ഘാടനം ചെയ്തു.ചേനോത്ത് ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു.

പി. ശശീന്ദ്രൻ, പി.എൻ. ശാന്തമ്മ, കെ. പി. നാണു കെ പി ശശീന്ദ്രൻ, എം. അശോകൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായിചേനോത്ത് ഭാസ്ക്കരൻ പ്രസിഡണ്ട്, പി. എൻ.ശാന്ത, ടി. നരേന്ദ്രൻ, ഇ ഭാസ്കരൻ (വൈസ് പ്രസിഡണ്ട് മാർ) പി.ശശീന്ദ്രൻ സെക്രട്ടറി, പി. പ്രകാശൻ, ചന്ദ്രൻ വലിയങ്ങാട്ട്, കെ.പി.ശശീന്ദ്രൻ (ജോ സെക്രട്ടറിമാർ) കെ. പി. നാണു ട്രഷറർ എന്നിവരെ െതരഞ്ഞെടുത്തു.
