KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിലെ മുതിർന്ന സിപിഐ(എം) നേതാവായിരുന്ന എം രാമുണ്ണിക്കുട്ടി (77) നിര്യാതനായി

കൊയിലാണ്ടിയിലെ മുതിർന്ന സിപിഐ(എം) നേതാവായിരുന്ന എം രാമുണ്ണിക്കുട്ടി (77) നിര്യാതനായി. CPIM കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗം, KSKTU കൊയിലാണ്ടി ഏരിയാ സെക്രട്ടറി, അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, കാരയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥ വിരുദ്ധ സമരം, കർഷകതൊഴിലാളി യൂണിയൻ ഭൂമി വളച്ചുകെട്ടൽ സമരം, മിച്ചഭൂമി സമരങ്ങളിൽ പങ്കെടുത്ത് മാസങ്ങളോളം ജയിൽവാസമനുഭവിച്ചിട്ടുണ്ട്.

 

സമരമുഖങ്ങളിൽ കൊയിലാണ്ടിയിൽ വെച്ച് പോലീസ് മർദ്ദനത്തിനും, പുറക്കാട് വെച്ച് ആർഎസ്എസ് മർദ്ദനത്തിനും ഇരയായ എം ആർ നിരവധി പ്രക്ഷോഭ സമരങ്ങളിൽ പാർട്ടിയേയും കർഷക തൊഴിലാളി യൂണിയനേയും നയിച്ചു. ഭാര്യ: പരേതയായ ജാനു അമ്മ. മക്കൾ: ബിന്ദു (കേരള ബാങ്ക് കൊയിലാണ്ടി), ബീന (ബ്യൂട്ടീഷ്യൻ). മരുമകൻ പവിത്രൻ (ഉള്ളൂർക്കടവ്, സഹോദരങ്ങൾ: മാധവി അമ്മ പരേതരായ പാർവ്വതിയമ്മ, അച്ചുതൻ നായർ, ചിരുതെയ് ക്കുട്ടി അമ്മ, ചന്തു നായർ.

Share news