തദ്ദേശഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നീക്കത്തിനെതിരെ ജനപ്രതിനിധികളുടെ പ്രതിഷേധം
ചേമഞ്ചേരി: തദ്ദേശഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നീക്കത്തിനെതിരെ ജനപ്രതിനിധികളുടെ പ്രതിഷേധം. ലോക്കൽ ഗവ. മെമ്പേഴ്സ് ലീഗിന്റെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധ കൂട്ടായ്മ നടന്നു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തു നടന്ന പ്രതിഷേധ കൂട്ടായ്മ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ അബ്ദുൽ ഹാരിസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജയൻ കണ്ണഞ്ചേരി, വത്സല പുല്ല്യത്ത്, അബ്ദുള്ളക്കോയ വലിയാണ്ടി, എം.കെ മമ്മദ്കോയ, മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ ആലിക്കോയ പൂക്കാട്, അക്ബർ മുനമ്പത്ത്, സി.വി മുഹമ്മദ് മാസ്റ്റർ, ഷബീർ എളവനക്കണ്ടി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷരീഫ് മാസ്റ്റർ സ്വാഗതവും റസീന ഷാഫി നന്ദിയും പറഞ്ഞു.
