ജീവതാളം – സുകൃതം ജീവിതം – മെഗാ മെഡിക്കൽ ക്യാമ്പ് – എക്സിബിഷൻ സ്വാഗതസംഘം രൂപീകരിച്ചു
കൊയിലാണ്ടി: ജീവതാളം – സുകൃതം ജീവിതം – മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. ഫിബ്ര. 8, 9, 10 തിയ്യതികളിലായാണ് ക്യാമ്പ് നടക്കുന്നത്. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷിജുമാസ്റ്റർ, ഇ.കെ. അജിത്ത് മാസ്റ്റർ, നജില പറവക്കൊടി, ഇന്ദിര ടീച്ചർ, വി.പി. ഇബ്രാഹിം കുട്ടി, വൈശാഖ്. കെ, രത്നവലി ടീച്ചർ, അസീസ് മാസ്റ്റർ, എന്നിവർ സംസാരിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ് വി സ്വാഗതവും ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി നന്ദിയും പറഞ്ഞു.

