മലയാള വിദ്വാൻ അപ്പുക്കുട്ടി മാസ്റ്ററെ അനുസ്മരിച്ചു

കൊയിലാണ്ടി: അപ്പുക്കുട്ടി മാസ്റ്ററെ അനുസ്മരിച്ചു. കൊയിലാണ്ടി പബ്ലിക് ലൈബ്രറി സാംസ്കാരിക വേദിയും, ഒ.പി.കെ.എം. ഓർമ്മക്കൂട്ടവും, മലയാള വിദ്വാൻ അപ്പുക്കുട്ടി മാസ്റ്ററെ അനുസ്മരിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം സി. കുഞ്ഞമ്മദ് മാസ്റ്റർ ഉൽഘാടനം ചെയ്തു. ചേനോത്ത് ഭാസ്ക്കരൻ അദ്ധ്യക്ഷതവഹിച്ചു.

മുചുകുന്ന് ഭാസ്കരൻ, പി.കെ. ശ്രീധരൻ, കെ.ടി. ഗംഗാധരൻ, സുകുമാരൻ, ശിവരാമൻ കൊണ്ടം വള്ളി, പി.വി. ഷൈമ, ശിവദാസൻ, ഒ.കെ. ബാലകൃഷ്ണൻ, അഡ്വ. മൂസക്കോയ കണയങ്കോട്, രാജലക്ഷ്മി ടീച്ചർ, പി. രവീന്ദ്രൻ സംസാരിച്ചു.

