തൻ്റെ പുസ്തകത്തിലെ വാചകങ്ങള്‍ മലയാള മനോരമ വളച്ചൊടിച്ചു: ബൃന്ദാ കാരാട്ട്

ന്യൂഡല്‍ഹി: തൻ്റെ പുസ്തകത്തിലെ വാചകങ്ങള്‍ മലയാള മനോരമ വളച്ചൊടിച്ചെന്ന് ബൃന്ദാ കാരാട്ട്. മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെയാണ് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് രംഗത്തെത്തിയത്. തന്റെ പുസ്തകത്തിലെ വാചകങ്ങള്‍ മലയാള മനോരമ വളച്ചൊടിച്ചെന്നും അവര്‍ മാപ്പു പറയണമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

പാര്‍ട്ടിയില്‍ പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയില്‍ മാറ്റിനിര്‍ത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നും ബൃന്ദാ കാരാട്ട് തന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ചെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. ആന്‍ എഡ്യൂക്കേഷന്‍ ഓഫ് റീത്ത എന്ന പുസ്തകത്തിലെ വാചകങ്ങളാണ് വളച്ചൊടിക്കപ്പെട്ടത്. പാര്‍ട്ടിക്ക് അകത്തു അവഗണന നേരിട്ടുവെന്നു പറഞ്ഞിട്ടില്ലെന്നും ബൃന്ദാ കാരാട്ട് വ്യക്തമാക്കി.

