KOYILANDY DIARY.COM

The Perfect News Portal

ഓട്ടോയ്ക്ക് പിന്നിൽ കാറ് ഇടിച്ചുണ്ടായ അപകടം; ഒരാൾ മരിച്ചു

പേരാമ്പ്ര: ഓട്ടോയ്ക്ക് പിന്നിൽ കാറ് ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ യാത്രക്കാരൻ മരിച്ചു. പേരാമ്പ്ര കൽപത്തൂർ വായനശാലയ്ക്ക് സമീപം വടക്കയിൽ വളപ്പിൽ നാരായണൻ (59) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഭാര്യ സുനിത (50), സഹോദരൻ്റെ മകൾ ബബിത (29) എന്നിവർക്ക് അപകടത്തിൽ പരുക്കേറ്റു.

കഴിഞ്ഞ ദിവസം രാത്രി പത്തോടെ പേരാമ്പ്രയിൽ നിന്നും വിവാഹ വീട്ടിൽ പങ്കെടുത്ത ശേഷം തിരിച്ചു വരുന്നതിനിടയിലാണ് വീടിന് വിളിപ്പാടകലെ വായനശാല ടൗണിൽ മിൽമ ബൂത്തിന് സമീപത്ത് അപകടമുണ്ടായത്. പേരാമ്പ്ര റോഡിൽ നിന്നും രാമല്ലൂർ റോഡിലേക്ക് തിരിയുന്നതിനിടയിൽ പെട്ടെന്ന് ഓട്ടോ ബ്രേക്ക് ചെയ്തപ്പോൾ പിറകിൽ വന്ന കാർ ഇടിച്ചതാണ് അപകടത്തിനിടയാക്കിയ ദൃക്സാക്ഷികൾ പറഞ്ഞു, മകൾ: സജിന. മരുമകൻ: നിധീഷ് (ഓട്ടോ ഡ്രൈവർ കോഴിമുക്ക്) സഹോദരങ്ങൾ: ശങ്കരൻ, ദാമോദരൻ, ലീല, പരേതയായ ജാനകി.

Share news