അയനിക്കാടിൻ്റെ യുവ എഴുത്തുകാരി സഈദ നടേമ്മലിന് നാട്ടുമനസ്സിൻ്റെ ആദരവ്

പയ്യോളി: അയനിക്കാടിന്റെ യുവ എഴുത്തുകാരി സഈദ നടേമ്മലിനെ അയ്യപ്പൻകാവ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന ആദരിച്ചു. “ലണ്ടൻ ടു കപ്പഡോക്കിയ” എന്ന സഞ്ചാര കൃതിയിലൂടെയാണ് സഈദ നടേമ്മൽ ശ്രദ്ധേയ ആയത്. പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി മുഖ്യാതിഥിയായി. പൂർവ്വ വിദ്യാർത്ഥി പ്രസിഡണ്ട് രാജീവൻ കെ .സി അധ്യക്ഷത വഹിച്ചു.

ഉഷാനന്ദിനി പുസ്തക പരിചയം നടത്തി. കൗൺസിലർ അൻവർ കായിരിക്കണ്ടി, ലത്തീഫ് അരിങ്ങേറി, കെ ശശിധരൻ മാസ്റ്റർ, രാകേഷ് പട്ടായി, കെ.പി. ഗിരീഷ് കുമാർ, ഗീതാ ശ്രീജിത്ത്, എന്നിവർ സംസാരിച്ചു. അസീം ഇബ്രാഹിം ഉപഹാരം സമർപ്പണം നടത്തി. ബിന്ദു മോൾ പൊന്നാട അണിയിച്ചു സഈദ നടേമ്മൽ നന്ദി പറഞ്ഞു.
