കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ പൊലീസ് എം വിജിൻ എംഎൽഎയെ അപമാനിക്കുകയാണ് ചെയ്തത്; ഇ പി ജയരാജൻ

കണ്ണൂർ: കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ പൊലീസ് എം വിജിൻ എംഎൽഎയെ അപമാനിക്കുകയാണ് ചെയ്തതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പൊലീസിന്റേത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച കണ്ണൂരിൽ നടന്ന സംഭവത്തിൽ പൊലീസ് കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തി.

കലക്ടറേറ്റിന്റെ ചുമതലയുള്ള പൊലീസ് ഉത്തരവാദിത്തം നിർവഹിച്ചില്ല. ശാന്തനായ എംഎൽഎയോട് പൊലീസ് അപമര്യാദയായി പെരുമാറി. വീഴ്ച മറച്ചുവെക്കാൻ പ്രകോപനമുണ്ടാക്കിയത് പൊലീസാണെന്നും ഇ പി ജയരാജൻ പറഞ്ഞു. കേരളത്തിലെ പൊലീസിനെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം ഉണ്ടാക്കുന്ന പ്രവർത്തിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

