KOYILANDY DIARY.COM

The Perfect News Portal

ടി പി ശ്രീധരന്റെ പന്ത്രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട്: കൊളക്കാട് ദേശസേവാസമിതി സ്ഥാപക അംഗവും പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവും ആയിരുന്ന ടി പി ശ്രീധരന്റെ പന്ത്രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ലതിക ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ഇ കെ ഷബീർ അധ്യക്ഷത വഹിച്ചു. 
ചടങ്ങിൽ ടി പി ശ്രീധരൻ സ്മാരക ജീവകാരുണ്യ നിധി വാർഡ് മെമ്പർക്ക് കൈമാറി. സി ഉദയൻ അനുസ്മരണ ഭാഷണം നടത്തി. കോഴിക്കോട് ആകാശവാണി അസി. സ്റ്റേഷൻ ഡയറക്ടർ ആയിരുന്ന ഡോ. ഒ. വാസവൻ നല്ല വ്യക്തി നല്ല കുടുംബം നല്ല സമൂഹം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ശശിധരൻ ടി വി, ബാബു പി കെ, ടി ടി ശർഫുദീൻ, എൻ കെ സതീശൻ, രമേശൻ ടി കെ എന്നിവർ നേതൃത്വം നൽകി. ടി കെ പ്രജീഷ് സ്വാഗതവും എൻ സതീശൻ നന്ദിയും പറഞ്ഞു. 
Share news