KOYILANDY DIARY.COM

The Perfect News Portal

ശ്രീ വാസുദേവാശ്രമ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: ശ്രീ വാസുദേവാശ്രമ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുന്നു.  സ്കൂളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന പ്രധാന അധ്യാപികയായ പി ഗീത, സഹ അധ്യാപിക പ്രേമ ഒ എന്നിവർക്ക് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയാണ് യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുന്നത്. സ്കൂളിലെ 1991 എസ് എസ് എൽ സി ബാച്ച് ആയ ഓർമ്മതണലിൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങ് 2024 ജനുവരി 6 ശനിയാഴ്ച സ്കൂൾ അങ്കണത്തിൽ നടക്കും.

സ്കൂൾ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന കലാപരിപാടികൾ, പൂർവ്വ അധ്യാപക സംഗമം, ഉജ്ജയിനി പെരുവട്ടൂരിന്റെ കളരിപ്പയറ്റ്, അരങ്ങ്, കൊയിലാണ്ടി അവതരിപ്പിക്കുന്ന നാട്ടരങ്ങ് എന്നിവയെല്ലാം ഇതോടൊപ്പം നടക്കും. ശിവദാസ് ചേമഞ്ചേരി, മുഹമ്മദ് പേരാമ്പ്ര, എൻ പി ശിവാനന്ദൻ തുടങ്ങി കലാസാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

Share news