KOYILANDY DIARY.COM

The Perfect News Portal

മുയിപ്പോത്ത് പാറക്കൂൽ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ‘തസ്ഫിയ ‘ ത്രിദിന കുടുംബ സംഗമം ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു

മുയിപ്പോത്ത്: മുയിപ്പോത്ത് പാറക്കൂൽ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ‘തസ്ഫിയ ‘ത്രിദിന കുടുംബ സംഗമം സമാപന സമ്മേളനം ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കാലത്തിൻ്റെ ഗതിവേഗത്തിനും സമൂഹത്തെ കീഴടക്കാൻ ശ്രമിക്കുന്ന അനഭിലഷണീയ പ്രവണതകൾക്കും മുന്നിൽ പതറിപ്പോവാതെ പാരമ്പര്യത്തിൻ്റെ നന്മകളെയും സമന്വയ വിദ്യാഭ്യാസത്തെയും മുറുകെ പിടിച്ച് ധാർമ്മിക വഴിയിൽ മുന്നോട്ട് പോകണമെന്ന് കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ബോധിപ്പിച്ചു. മഹല്ല് പ്രസിഡണ്ട് എൻ എം കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. 

വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കുള്ള ഉപഹാരങ്ങൾ തങ്ങൾ വിതരണം ചെയ്തു. സിറാജുദ്ദീൻ ദാരിമി കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് സനാഉള്ള ബാഅലവി തങ്ങൾ, മൗലാനാ എ നജീബ് മൗലവി, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ചെറുമോത്ത് ഉസ്താദ്, തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. വി.കെ അബ്ദുറഹിമാൻ സ്വാഗതവും സുബൈർ മാണിക്കോത്ത് നന്ദിയും പറഞ്ഞു.

Share news