കീഴരിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജന്മദിന സന്ദേശ യാത്ര നടത്തി
കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജന്മദിന സന്ദേശ യാത്ര നടത്തി. കീഴരിയൂർ സെൻ്ററിൽ നിന്ന് ആരംഭിച്ച യാത്ര നടുവത്തൂരിൽ സമാപിച്ചു, ജന്മദിന കേക്ക് മുറിച്ച് പ്രവർത്തകർ ആഹ്ളാദം പങ്കുവെച്ചു.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, ഭാരവാഹികളായ ചുക്കോത്ത് ബാലൻ നായർ, ടി.കെ.ഗോപാലൻ, ബി ഉണ്ണികൃഷ്ണൻ, കെ. കെ ദാസൻ, ഇടത്തിൽ രാമചന്ദ്രൻ, പ്രീജിത്ത് ജി.പി, രജിത കെ.വി, ഒ.കെ കുമാരൻ, പി.കെ ഗോവിന്ദൻ, കെ.എം വേലായുധൻ, ജലജ കെ, സുലോചന കെ. പി, ഷിനിൽ ടി.കെ തുടങ്ങിയവർ നേതൃത്വം നൽകി.



