KOYILANDY DIARY.COM

The Perfect News Portal

വിവാഹമണ്ഡപത്തിലേക്ക് പോകുംവഴി വധു സഞ്ചരിച്ച കാറിൽ തീപടർന്നു

കൊച്ചി: വിവാഹമണ്ഡപത്തിലേക്ക് പോകുംവഴി വധു സഞ്ചരിച്ച കാറിൽ തീപടർന്നു. ആർക്കും പരിക്കുകളില്ല. ചുമട്ടുതൊഴിലാളികളും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഉടൻ തന്നെ തീകെടുത്തി. ഇടപ്പള്ളി സിഗ്‌നലിനു സമീപം ഇന്നലെ രാവിലെ പത്തോടെ ആയിരുന്നു സംഭവം. ആലപ്പുഴ സ്വദേശിയായ യുവതിയും സംഘവും വിവാഹത്തിനായി ആലുവയിലെ ഓഡിറ്റോറിയത്തിലേക്ക് കാറിൽ പോകുകയായിരുന്നു.

ഇടപ്പള്ളി സിഗ്‌നലിനു സമീപം എത്തിയപ്പോൾ സമീപത്തെ ചുമട്ടു തൊഴിലാളികളാണ് കാറിൽ നിന്നു പുക ഉയരുന്നത് കണ്ടത്. ഇവർ കാറിലുള്ളവരെ വിവരം അറിയിച്ചു. യാത്രക്കാർ കാറിന്റെ വാതിലുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കാറിന്റെ ചില്ലു തകർത്തു പുറത്തുകടക്കാനും ശ്രമിച്ചു. ഒടുവിൽ വാതിലുകൾ തുറന്നു നവവധു ഉൾപ്പെടെയുള്ളവർ കാറിൽ നിന്നു പുറത്തിറങ്ങിയ ഉടൻ എൻജിൻ ഭാഗത്തു നിന്നു തീ പടരുകയായിരുന്നു. 

 

വധുവിനെയും ഒപ്പമുണ്ടായിരുന്നവരെയും മറ്റൊരു കാറിൽ വിവാഹ സ്ഥലത്തേക്ക് അയച്ചു. തൃക്കാക്കരയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ കാർ പരിശോധിച്ചു. ഷോർട്ട് സർക്യൂട്ട് ആകാം തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. 

Advertisements
Share news