അനധികൃത ലോട്ടറി ചൂതാട്ടം അവസാനിപ്പിക്കുക
കൊയിലാണ്ടി: ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന അനധികൃത ഓൺലൈൻ ലോട്ടറി ചൂതാട്ടം, സെറ്റ് ലോട്ടറി, എഴുത്ത് ലോട്ടറി എന്നിവക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ലോട്ടറി ഏജൻ്റ്സ് & സെല്ലേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാനുമായ ടി.ബി. സുബൈർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.കെ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.

സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡണ്ട് കെ. ദാസൻ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ബി.കെ. ബാലകൃഷ്ണൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.പി. വേണുഗോപാൽ സ്വാഗതവും. സി.എം. സുനിലേശൻ നന്ദിയും പറഞ്ഞു.

