കൊയിലാണ്ടി പബ്ലിക് ലൈബ്രറി സാംസ്കാരിക സദസ്സും, ഗ്രന്ഥാവലോകനവും നടത്തി
കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സദസ്സും’ ഗ്രന്ഥാവലോകനവും നടത്തി. മേലൂർ കരുണാകരൻ കലാ മംഗലത്തിൻ്റെ പെയ്യാതെ പോകുന്ന പ്രണയമേഘങ്ങളെ, എന്ന കവിതാ സമാഹാരവും. മിഴിനീർ പൂക്കൾ എന്ന കഥാ സമാഹാരവുമാണ് ചർച്ച ചെയ്തത്. കവിയത്രി പി.വി. ഷൈമ ഉൽഘാടനം ചെയ്തു. ചേനോത്ത് ഭാസ്കരൻ അധ്യക്ഷത വഹിച്ചു.

ദേശാഭിമാനി വാരിക സീനിയർ സബ്ബ് എഡിറ്റർ എ. സുരേഷ് ഗ്രന്ഥാവലോകനം നടത്തി. മുചുകുന്ന് ഭാസ്കരൻ, സി രവീന്ദ്രൻ, ബിജേഷ് ഉപ്പാലക്കൽ, മധു മാസ്റ്റർ കിഴക്കയിൽ, ശിവരാമൻ കൊണ്ടംവള്ളി, കെ.ടി.ഗംഗാധരൻ, സത്യചന്ദ്രൻ പൊയിൽക്കാവ്, ശശിധരൻ തിക്കോടി, കെ.കെ. നാരായണൻ മാസ്റ്റർ, പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. രവീന്ദ്രൻ ചേളന്നൂർ കവിത ആലപിച്ചു. കരുണാകരൻ കലാ മംഗലം മറുപടി പ്രസംഗം നടത്തി.

