ഇരിങ്ങൽ സർഗാലയിൽ അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് തുടക്കമായി
പയ്യോളി: ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ സ്മരണകൾ തുടിച്ചു നിൽക്കുന്ന ഇരിങ്ങൽ സർഗാലയിൽ അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് തുടക്കമായി. ജനുവരി എട്ടിനാണ് മേള അവസാനിക്കുന്നത്. റഷ്യ, ടുണീഷ്യ, ഈജിപ്ത് തുടങ്ങി 11 വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ കരകൗശല മേളയിൽ പങ്കെടുക്കും. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും മേളയിൽ സന്നിഹിതരാവും.

മേള കൊയിലാണ്ടി നിയോജകമണ്ഡലം കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. പയ്യോളി മുൻസിപ്പൽ ചെയർമാൻ വി. കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര വിനോദസഞ്ചാര വകുപ്പ്, കേരള വിനോദസഞ്ചാര വകുപ്പ് എന്നിവ സംയുക്തമായിട്ടാണ് മേള സംഘടിപ്പിക്കുന്നത്. മെഡിക്കൽ സപ്പോർട്ട് ഡെസ്കും സൗജന്യ ബിഎസ്എൻഎൽ ട്രെയിനിങ് എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
