റെയിൽവ്യൂ റെസിഡൻസ് അസോസിയേഷൻ ഉദ്ഘാടനവും കുടുംബ സംഗമവും
കൊയിലാണ്ടി: റെയിൽവ്യൂ റെസിഡൻസ് അസോസിയേഷൻ ഉദ്ഘാടനവും കുടുംബ സംഗമവും കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് മുഖ്യാതിഥിയായി. പ്രസിഡണ്ട് ജിജു എംകെ അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ കൗൺസിലർ പ്രജിഷ, കൊയിലാണ്ടി എക്സൈസ് ഓഫീസർ മോഹൻദാസ് എം കെ, സമന്വയ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീലക്ഷ്മി, പ്രേംകുമാർ എ കെ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഗീത എ.കെ സ്വാഗതവും വൈസ് പ്രസിഡണ്ട് അഡ്വ. വിജേഷ് നന്ദിയും പറഞ്ഞു, തുടർന്ന് വേദിയിൽ വിവിധ കലാപരിപാടികളും അരങ്ങേറി.

