ആസ്വാദകരുടെ മനംകവർന്ന് മുടികൊണ്ടാൻ രമേശിൻ്റെ വീണ കച്ചേരി
ചിങ്ങപുരം: ആസ്വാദകരുടെ മനംകവർന്ന് കൊങ്ങന്നൂർ ക്ഷേത്രങ്കണത്തിൽ മുടികൊണ്ടാൻ രമേശ് വീണ കച്ചേരി അവതരിപ്പിച്ചു. ഇന്ത്യയിലെ അതിപ്രശസ്തനായ വീണ വിധ്വാനാണ് രമേശ്. കഴിഞ്ഞ 4 പതിറ്റാണ്ടായി ഇന്ത്യയിലും വിദേശത്തും പരിപാടികൾ അവതരിപ്പിച്ചുവരികയാണ് അദ്ധേഹം. ശൃംഗേരി ശാരദാ പീഠം, കാഞ്ചി കാമകോടി പീഠം എന്നീ വിശ്വവിഖ്യാതമായ സന്നിധിയിലെ ആസ്ഥാന വിദ്ധ്വാനാണ് ശ്രീ മുടികൊണ്ടാൻ രമേശ്. ആകാശവാണിയിലെ ഫസ്റ്റ് ഗ്രേഡ് ആർട്ടിസ്റ്റാണ്. തമിഴ്നാട് സർക്കാർ അദ്ധേഹത്തെ കലൈമാമണി അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.

വ്യാഴാഴ്ച കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ മാറോളിച്ചകണ്ടി തറവാട് വക നടക്കുന്ന ഉത്സവ വിളക്കിൽ ശശിമാരാരുടെ സാന്നിധ്യത്തിൽ മേള വിദ്വാൻ സരുൺ മാധവ് അവതരിപ്പിക്കുന്ന തായമ്പക വൈകിട്ട് 6.30 മുതൽ 7.45 വരെ.
