കഥാകാരൻ അധ്യാപക പരിശീലന കേന്ദ്രത്തിൽ

കൊയിലാണ്ടി: അധ്യാപകരുടെ ക്ലസ്റ്റർ പരിശീലന കേന്ദ്രത്തിൽ അപ്രതീക്ഷിതമായി കേരളത്തിന്റെ പ്രിയപ്പെട്ട കഥാകാരനെത്തി. ചെറുകഥാകൃത്ത് സന്തോഷ് എച്ചിക്കാനമാണ് അതിഥിയായി വന്നത്. യു.പി മലയാളം അധ്യാപകരുടെ പരിശീലന സ്ഥലത്തേക്ക് വന്ന എച്ചിക്കാനം കുട്ടികൾക്ക് പഠിക്കാനുളള ‘ അടക്കപെറുക്കുന്നവർ ‘ എന്ന തന്റെ കഥയെക്കുറിച്ചും കഥ വന്ന വഴിയെപ്പറ്റിയും സംസാരിച്ചു. മൂസ മേക്കുത്ത് അധ്യക്ഷനായിരുന്നു. ബി.പി.ഒ എം.ജി ബൽരാജ്, സോമൻ കടലൂർ, ഇ.കെ അജിത്ത്, ചേനോത്ത് ഭാസ്‌കരൻ, വി.എം ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു. ഒരു വിഭാഗം അധ്യാപക സംഘടനകൾ ക്ലസ്റ്റർ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തിരുന്നെങ്കിലും ഭൂരിപക്ഷം അധ്യാപകരും പരിശീലനത്തിൽ എത്തിച്ചേർന്നു.
