KOYILANDY DIARY.COM

The Perfect News Portal

നബി കുടുംബം സമുദായത്തിന് ദിശാബോധം നൽകി; പേരോട് അബ്ദുറഹിമാൻ സഖാഫി

കൊയിലാണ്ടി: നബി കുടുംബം സമുദായത്തിന് ദിശാബോധം നൽകി പേരോട് അബ്ദുറഹിമാൻ സഖാഫി. കേരളീയ മുസ്ലിംകൾക്ക് ദിശാബോധം നൽകുന്നതിൽ ‘തങ്ങൻമാർ’ എന്ന സ്ഥാനപേരിൽ അറിയപ്പെടുന്ന പ്രവാചക സന്താന പരമ്പര സുപ്രധാന പങ്ക് വഹിച്ചതായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രസ്താവിച്ചു. 
പാണ്ഡിത്യവും പ്രതാപവും മേളിച്ച തിരുനബി കുടുംബം കടൽ കടന്ന് കേരളത്തിൽ എത്തിയപ്പോൾ പൂർവ്വകാലത്തെ നാട്ടുരാജാക്കന്മാർ അവർക്ക് സ്വീകരണവും താമസ സൗകര്യവും നൽകി ആദരിച്ചു. തിരുനബിയുടെ മാതൃകാ ജീവിതം പിന്തുടർന്ന തങ്ങന്മാർ, കേരളത്തിലെ സാമൂഹിക അന്തരീക്ഷം സൗഹൃദ പൂർണമാക്കാൻ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘കർമ്മ സാഫല്യത്തിൻ്റെ ആറ് പതിറ്റാണ്ട് ‘ എന്ന ശീർഷകത്തിൽ 2024 ജനുവരി 19ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾക്ക് കൊയിലാണ്ടിയിൽ നൽകുന്ന ആദരവ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാരഥി സംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി മർകസ് ഖൽഫാൻ ഇസ്ലാമിക് സെന്ററിൽ നടന്ന സാരഥി സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം പുറക്കാട് മുഹിയുദ്ദീൻ കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈൻ ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു.
എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: അബ്ദുൽ ഹക്കീം അസ്ഹരി, സംസ്ഥാന സെക്രട്ടറ്റ റഹ്മതുല്ല സഖാഫി എളമരം, കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറി  പറവൂർ മുഹമ്മദ് മാസ്റ്റർ വിഷയാവതരണം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ടി കെ അബ്ദുറഹ്മാൻ ബാഖവി, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ, സയ്യിദ് ഇബാഹിം ബാഫഖി, സയ്യിദ് അബ്ദുല്ല മശ്ഹൂർ, സയ്യിദ് ഉസ്മാൻ ബാഫഖി, അഫ്സൽ കൊളാരി, അബ്ദുൽ ഹക്കീം ദാരിമി, അബ്ദുൽ ഹക്കീം മുസ്‌ലിയാർ കാപ്പാട്, ഇസ്മായിൽ മുസ്‌ലിയാർ, അബ്ദുൽ കരീം നിസാമി, അശ്റഫ് സഖാഫി, ഹബീബ് റഹ്മാൻ സുഹ് രി, യൂനുസ് സഖാഫി എന്നിവർ പ്രസംഗിച്ചു.
Share news