തുറയൂർ പുഴയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
തുറയൂർ: തുറയൂർ പുഴയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ഓർക്കണ്ടത്തിൽ ശാരദ (65) ആണ് മരണപ്പെട്ടത്. ചരിച്ചിൽ പള്ളിക്ക് സമീപമാണ് വയോധികയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പയ്യോളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി, മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
