ഇരുമ്പഴിക്കുള്ളിൽ പുസ്തക പുന: പ്രകാശനം
കീഴരിയൂർ: ഇരുമ്പഴിക്കുള്ളിൽ പുസ്തക പുന:പ്രകാശനം ശനിയാഴ്ച. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഉജ്വല അധ്യായമായ കീഴരിയൂർ ബോംബ് കേസിൻ്റെ ചരിത്രം രേഖപ്പെടുത്തിയ വി.എ കേശവൻ നായരുടെ ഇരുമ്പഴിക്കുള്ളിൽ എന്ന പുസ്തകത്തിൻ്റെ പുന: പ്രകാശനവും ബോംബ് കേസ് അനുസ്മരണ സമ്മേളനവും ശനിയാഴ്ച നടക്കും.

4 മണിക്ക് കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന പരിപാടി മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചരിത്ര പണ്ഠിതൻ എം. ആർ രാഘവവാരിയർ. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ. വിജയരാഘവൻ ചേലിയ തുടങ്ങിയവർ ചടിങ്ങിൽ സംബന്ധിക്കും.
