വേദവിദ്യാ കലണ്ടർ വണ്ടി സ്വീകരണവും സനാതന ധർമ സെമിനാറും നടന്നു.
കൊയിലാണ്ടി: പ്രമുഖ വേദ പണ്ഡിതനായ ആചാര്യ ശ്രീ രാജേഷ് വിഭാവനം ചെയ്ത സനാതന ധർമ സെമിനാറും വേദവിദ്യാ കലണ്ടർ വണ്ടി സ്വീകരണവും കലണ്ടർ പ്രകാശനവും നടന്നു. കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നടന്ന പരിപാടി പി. വി. ബിജു നിബാൽ സെമിനാർ ഉദ്ഘാടനം ചെയ്തു. പത്മിനി ശ്രീപത്മം അധ്യക്ഷത വഹിച്ചു. വി. ഷിബി കൃഷ്ണൻ വൈദിക് സെമിനാറിൽ വിഷയാവതരണം നിർവ്വഹിച്ചു. ശിവദാസൻ കേളോത്ത്, സീമ സതീശൻ, എസ്.എൻ. ശ്രീലക്ഷ്മി എം.കെ. ആനന്ദൻ, എന്നിവർ സംസാരിച്ചു.
