KOYILANDY DIARY

The Perfect News Portal

ശ്വാസത്തിന് ദുര്‍ഗന്ധമുണ്ടോ, മരണമുണ്ട് അടുത്ത്

മരണം മുന്‍കൂട്ടി ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. എപ്പോള്‍ വേണമെങ്കിലും മരണം കടന്നു വരാം. എന്നാല്‍ പല ലക്ഷണങ്ങളും മരണം നമുക്ക് മുന്നില്‍ കാണിച്ച്‌ തരും. രോഗങ്ങളായോ മറ്റെന്തെങ്കിലും ലക്ഷണങ്ങളായോ പലപ്പോഴും മരണം നമ്മളെ തേടിയെത്തും. എന്നാല്‍ രോഗങ്ങള്‍ക്ക് മുന്‍പ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത് സ്ഥിരമാണ്.

എന്നാല്‍ പല ഗുരുതരമായ രോഗങ്ങളും പലപ്പോഴും ലക്ഷണങ്ങളിലൂടെ പ്രകടിപ്പിക്കാന്‍ ശരീരം ശ്രമിക്കും. അത്തരത്തില്‍ നമ്മളൊരിക്കലും അവഗണിയ്ക്കാത്ത ലക്ഷണമാണ് ശ്വാസത്തിലുണ്ടാകുന്ന ദുര്‍ഗന്ധം. ദുര്‍ഗന്ധത്തോട് കൂടിയ ശ്വാസം ഉണ്ടെങ്കില്‍ അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്. എന്തൊക്കെയാണ് നിശ്വാസവായുവിലെ ദുര്‍ഗന്ധം പറയാന്‍ ശ്രമിക്കുന്നതെന്ന് നോക്കാം.

ഹൃദയത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതൊരിയ്ക്കലും മുന്‍കൂട്ടി അറിയാന്‍ കഴിയില്ല. എന്നാല്‍ നിങ്ങള്‍ക്ക് സ്ഥിരമായി നിശ്വാസവായുവിന് ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അല്‍പമൊന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം ഇത് പലപ്പോഴും ഹൃദയം പണിമുടക്കിലേക്ക് നീങ്ങുന്നു എന്നതിന്റെ ലക്ഷണമാണ്.
ക്യാന്‍സര്‍ പലപ്പോഴും ആരംഭഘട്ടങ്ങളില്‍ കണ്ടു പിടിയ്ക്കാന്‍ ബുദ്ധിമുട്ടായിരിയ്ക്കും. എന്നാല്‍ നിശ്വാസവായുവിന്റെ ദുര്‍ഗന്ധം നോക്കി വയറ്റില്‍ ക്യാന്‍സര്‍ ഉണ്ടെന്ന് മനസ്സിലാക്കാം. പുതിയ മെഡിക്കല്‍ പരീക്ഷണങ്ങളിലൂടെ നിശ്വാസവായുവിന്റെ ഗന്ധം നോക്കി ക്യാന്‍സര്‍ മനസ്സിലാക്കാം.
അധികം കഷ്ടപ്പെടാതെ തന്നെ നിശ്വാസവായുവിന്റെ ദുര്‍ഗന്ധം നോക്കി ശ്വാസകോശ ക്യാന്‍സറിനെ നമുക്ക് മനസ്സിലാക്കാം. പുകവലിയ്ക്കുന്നവരിലും അല്ലാത്തവരിലും ശ്വാസകോശ ക്യാന്‍സറിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ദുര്‍ഗന്ധത്തോടു കൂടിയ ശ്വാസവും അമിത കിതപ്പും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ വിദഗ്ധ ഡോക്ടറെ സമീപിയ്ക്കേണ്ടത് അത്യാവശ്യമാണ്.
ഇന്നത്തെ ജീവിത ശൈലി തന്നെയാണ് പ്രമേഹത്തെ ഓരോ ദിവസം ചെല്ലുന്തോറും മിടുക്കനാക്കുന്നത്. പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്ന് തന്നെയാണ് മോണപ്രശ്നങ്ങളും വായ്നാറ്റവും. പഴത്തിന്റെ ഗന്ധത്തോട് സാമ്യമുള്ള ഗന്ധമാണ് നിങ്ങളുടെ നിശ്വാസ വായുവിനെങ്കില്‍ ഉറപ്പിക്കാം നിങ്ങള്‍ പ്രമേഹ ബാധിതനാണ് എന്ന്.
കിഡ്നിയ്ക്ക് പ്രശ്നമുണ്ടോ എന്ന് എങ്ങനെ മുന്‍കൂട്ടി മനസ്സിലാക്കാം. നിങ്ങളുടെ നിശ്വാസ വായുവിന് മീന്‍വിഭവങ്ങളുടെ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ കിഡ്നി പ്രവര്‍ത്തന രഹിതമാകാന്‍ തുടങ്ങി എന്ന് പറയാം.
അണുബാധ ആരെ എപ്പോള്‍ എങ്ങനെ പിടികൂടും എന്ന് പറയാന്‍ കഴിയില്ല. രോഗപ്രതിരോധ ശേഷി കുറവുള്ളവരിലാണ് പലപ്പോഴും അണുബാധ പോലുള്ള പ്രശ്നങ്ങള്‍ എളുപ്പത്തില്‍ ബാധിയ്ക്കുക.
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. ഇതിനെ പെട്ടെന്ന് മനസ്സിലാക്കാന്‍ ശ്വാസദുര്‍ഗന്ധം സഹായിക്കുന്നു.
ഉറക്കത്തിനിടെ വലിയ ശബ്ദത്തോടെ കൂര്‍ക്കം വലിയോടെയുള്ള ശ്വാസതടസ്സമാണ് സ്ലീപ് അപ്നിയ. എന്നാല്‍ ഇത്തരം രോഗത്തിന് സാധ്യതയുണ്ടോ എന്ന് മനസ്സിലാക്കാനും നിശ്വാസവായുവിലെ ദുര്‍ഗന്ധത്തിലൂടെ കഴിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *