കേരളത്തിലെ ട്രെയിൻ ദുരിതം പരിഹരിക്കണം: കെ. മുരളീധരൻ എം. പി
കേരളത്തിലെ ട്രെയിൻ ദുരിതം പരിഹരിക്കണമെന്ന്: കെ. മുരളീധരൻ എം.പി. ലോകസഭയിൽ ആവശ്യപ്പെട്ടു. ട്രെയിൻ യാത്രക്കിടിയിലെ ദുരിതവും, ദീർഘനേരം ട്രെയിൻ പിടിച്ചിടുന്നതും എം പി പാർലമെന്റില്‍ ചൂണ്ടികാട്ടി. പരശുറാം എക്സ് പ്രസ്സിലെ തിക്കിലും തിരക്കിലും രണ്ട് വിദ്യാർത്ഥിനികൾ ബോധരഹിതമായ സംഭവമടക്കം വിവരിച്ചുകൊണ്ടാണ് അദ്ധേഹം ട്രെയിൻ യാത്ര ദുരിതം ലോക്സഭയിൽ അവതരിപ്പിച്ചത്.
