കോഴിക്കോട് തിരയിൽപെട്ട് 14കാരൻ മുങ്ങി മരിച്ചു
കോഴിക്കോട്: കോഴിക്കോട് കടലിൽ തിരയിൽപെട്ട 14കാരൻ മുങ്ങി മരിച്ചു. 3 പേരെ രക്ഷപെടുത്തി. ചാമുണ്ഡി വളപ്പ് സ്വദേശി സുലൈമാന്റെ മകൻ മുഹമ്മദ് സെയ്ദ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറുമണിക്ക് കോതിപ്പാലത്ത് ചാമുണ്ഡി വളപ്പ് ബീച്ചിലാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു.

കളിക്കുന്നതിനിടെ കുട്ടികൾ വെള്ളത്തിൽ മുങ്ങുന്നത് കണ്ട മത്സ്യത്തൊഴിലാളികൾ മൂന്ന് കുട്ടികളെ ഉടൻ തന്നെ രക്ഷപ്പെടുത്തി. എന്നാൽ മുഹമ്മദ് സെയ്ദ് കരയിൽ കയറിയില്ലെന്ന കാര്യം സുഹൃത്തുക്കൾ ശ്രദ്ധിച്ചില്ല. 3 കുട്ടികളെയും മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഇന്ന് രാവിലെയാണ് മുഹമ്മദ് സെയ്ദിന്റെ മൃതദേഹം കണ്ടെത്തുന്നത്.

