KOYILANDY DIARY.COM

The Perfect News Portal

റവന്യു ജില്ലാ സ്കൂ‌ൾ കലോത്സവം: കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: റവന്യു ജില്ലാ സ്കൂ‌ൾ കലോത്സവം: കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. സ്കൂ‌ൾ കലോത്സവം പ്രമാണിച്ചാണ് വിദ്യാഭ്യാസ ഉപഡയറക്‌ടർ അവധി നൽകിയിരിക്കുന്നത്. വിഎച്ച്എസ്‌സി, ഹയർസെക്കൻ്ററി സ്‌കൂളുകൾക്കും അവധി ബാധകമാണ്.
കലോത്സവത്തിൻ്റെ ഉദ്ഘാടനം ഇന്നലെ രാവിലെ 11-മണിക്ക് നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ നിർവഹിച്ചു. 309 ഇനങ്ങളിലായി 17 ഉപജില്ലകളിൽ നിന്നുള്ള പതിനായിരത്തോളം വിദ്യാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുക്കാനായി പേരാമ്പ്രയിലെത്തിയിരിക്കുന്നത്.
പേരാമ്പ്രയിലെ വിവിധ സ്ഥലങ്ങളിലായി 19 വേദികളിലായാണ് മേള നടക്കുന്നത്. പേരാമ്പ്ര എച്ച്എസ്എസ്, ദക്ഷിണാമൂർത്തി ഹാൾ, ജിയുപിഎസ് പേരാമ്പ്ര, ബഡ്സ് സ്കൂൾ, ദാറുന്നുജും ആർട് & സയൻസ് കോളേജ്, എൻ.ഐ.എം എൽ.പി സ്‌കൂൾ, സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ, സികെജിഎം ഗവ കോളേജ് എന്നിവിടങ്ങളിലാണ് പ്രധാന വേദികൾ.
Share news