സമ്പദ് വ്യവസ്ഥയുള്ള രാജ്യമാകാൻ തയ്യാറെടുക്കുന്ന ഇന്ത്യ സമ്പന്നരുടെ മാത്രമായി ചുരുങ്ങുകയാണ്; ഡോ. പരകാല പ്രഭാകർ
കോഴിക്കോട്: ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള രാജ്യമാകാൻ തയ്യാറെടുക്കുന്ന ഇന്ത്യ സമ്പന്നരുടെ മാത്രമായി ചുരുങ്ങുകയാണെന്ന് സാമ്പത്തിക ശാസ്‌ത്ര വിദഗ്ധൻ ഡോ. പരകാല പ്രഭാകർ പറഞ്ഞു. ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ബിസിനസ് മാനേജ്മെന്റ് വിഭാഗം ‘ഇന്ത്യൻ സാമ്പത്തിക മേഖലയുടെ പരാധീനതകൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരുന്ന ജിഡിപിയുടെ കണക്കുകൾക്കൊപ്പം ചരിത്രത്തിലെ തന്നെ ഉയർന്ന തൊഴിലില്ലായ്മ നിരക്കും വിലക്കയറ്റവും രാജ്യം നേരിടുന്നു. പ്രതീക്ഷ നഷ്ടപ്പെട്ട് പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണവും അനുദിനം വർധിക്കുന്നു. ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. സതീഷ് ജോർജ്, ഡയറക്ടർ ഫാ. സുനിൽ എം ആന്റണി, വകുപ്പ് മേധാവി മനു ആന്റണി, മാനേജ്മെന്റ് വിഭാഗം അധ്യാപിക മനീഷാ സുനിൽ എന്നിവർ സംസാരിച്ചു.

