KOYILANDY DIARY.COM

The Perfect News Portal

ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് (73) അന്തരിച്ചു

കൊച്ചി: മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് (73) അന്തരിച്ചു. ഇന്ന് പുലർച്ചെ എറണാകുളം ലിസി ആശുപത്രിയിലാണ് അന്ത്യം. പ്രതിഭാ പാട്ടീൽ രാഷ്ട്രപതിയായിരുന്നപ്പോൾ സെക്രട്ടറിയായി ജോലി ചെയ്‌തിരുന്നു. 2014ൽ എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായി മത്സരിച്ചിട്ടുണ്ട്. ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കെഎസ്ഐഡിസി ചെയർമാനായും പ്രവർത്തിച്ചു.

Share news